ദുബൈ: സ്‌നേഹം സേവനം സമര്‍പ്പണം എന്ന പ്രമേയത്തില്‍ ത്രൈമാസ കാലയളവിലായി യു.എ.ഇ കെ.എം.സി.സി പ്രഖ്യാപിച്ച 2022-25 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മെമ്പര്‍ഷിപ്പ് ലഭ്യമാക്കുന്നതിനായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി കെഎംസിസി ജില്ലാ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത് ഭാരവാഹികള്‍ ഷോപ്പിംഗ് മാളുകള്, ഗ്രോസറി, കഫ്റ്റീരിയ, ഫ്‌ളാറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ചത് പ്രവര്‍ത്തകന്മാര്‍ക്കും അനുഭാവികള്‍ക്കും ആവേശമായി മാറി. ഗൃഹസമ്പര്‍ക്ക പരിപാടിയിലൂടെ നൂറുകണക്കിന് മെമ്പര്‍മാര്‍ അംഗത്വം പുതുക്കി. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് സംവിധാനവുമായിട്ടാണു കെ.എം.സി.സി ഇത്തവണ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തുന്നത്.
കെഎംസിസി മെമ്പര്‍മാരായി ജില്ലാ ആക്ടിങ് പ്രസിഡന്റ് സി.എച്ച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ് മേല്‍പറമ്പ്, മറ്റു ജില്ലാ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ
സലാം തട്ടാനിച്ചേരി, യുസുഫ് മുക്കൂട്, ഫൈസല്‍ പട്ടേല്‍, ശബീര്‍ കൈതക്കാട്, സിദ്ദിഖ് ചൗക്കി, സൈഫുദ്ദിന്‍ മൊഗ്രാല്‍, സത്താര്‍ ആലമ്പാടി, ഇബ്രാഹിം ബേരികേ, യുസുഫ് ഷേണി, മുനീര്‍ ബേരികേ, സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ച, സുഹൈല്‍ കോപ്പ, ഉപ്പി കല്ലങ്കൈ, മുനീഫ് ബദിയടുക്ക, എം.എസ് ഹമീദ് ഗോളിയടുക്ക, ഹസ്‌കര്‍ ചൂരി, ജബ്ബാര്‍ ബൈദല, തല്ഹത് തളങ്കര, മുസ്തഫ പാക്യാര, അബ്ദുള്ള മുല്ലച്ചേരി , ആബിദ് മാങ്ങാട്, ശംഷു പാടലടുക്ക, റഫീഖ് മാങ്ങാട്, റസാഖ് ഹാജി ചെറൂണി, റസാക്ക് ബദിയടുക്ക, ഹസൈനാര്‍ ബീജന്തടുക്ക പങ്കെടുത്തു.
Post a Comment
0 Comments