കുളത്തില്‍ വീണ് മൊബൈല്‍ വ്യാപാരി മരിച്ചു
16:16:00
0
ബന്തിയോട്: കുളിക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണ് 18കാരന്‍ മരിച്ചു. സഹോദരന്‍ രക്ഷപ്പെട്ടു. കുമ്പള മാവിനക്കട്ട സ്വദേശിയും കൊടിയമ്മ ചൂരിത്തടുക്കയില്‍ താമസക്കാരുമായ സൈനുദ്ദീന്റെയും ബിഫാത്തിമയുടെയും മകന്‍ സിനാന്‍ (18)ആണ് മരിച്ചത്.കുമ്പള ടൗണിലെ മൊബൈല്‍ വ്യാപാരിയായിരുന്നു സിനാന്‍. ഇന്നലെ വൈകിട്ട് 5 മണിയോടെ സിനാനും സഹോദരന്‍ സുഹൈലും പച്ചമ്പള ചിന്നമുഗറിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലുള്ള കുളത്തില്‍ കുളിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. കുളത്തിന് സമീപത്തെ പായല്‍ പിടിച്ച ഭാഗത്ത് നടക്കുന്നതിനിടെ സിനാന്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഇത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുഹൈലും കാല്‍ വഴുതി കുളത്തിലേക്ക് വീഴുകയും മരക്കൊമ്പില്‍ പിടിച്ച് നിന്നതിനാല്‍ രക്ഷപ്പെടുകയുമായിരുന്നു.
Post a Comment
0 Comments