സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം: അവ്യക്തത തുടരുന്നു, ഇനി ഇഡി കേസില്‍ ജാമ്യം ലഭിക്കണം
09:30:00
0
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് യുഎപിഎ കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച കാപ്പന്‍ ജയില്‍ മോചിതനായേക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഇനിയുള്ള കടമ്പ ഇ.ഡി കേസിലെ ജാമ്യമാണ്. മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രിം കോടതി ഉത്തരവുള്ളതിനാല്‍ ഇ.ഡി കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗസ്റ്റ് 29നു പരിഗണയ്‌ക്കെത്തിയ ജാമ്യാപേക്ഷയില്‍ സെപ്തംബര്‍ ഒന്‍പത് ആയപ്പോഴേക്കും ജാമ്യം നല്‍കിയ വിധിയും ലഭിച്ചു.
ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് സുപ്രിംകോടതി ഉത്തരവില്‍ പറയുന്നത്.
Post a Comment
0 Comments