കൊച്ചി (www.evisionnews.in): തെരുവുനായ വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു, നായകടി ശല്യം നേരിടാന്‍ എന്തു നടപടി ഉദ്ദേശിക്കുന്നു എന്നെല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം. നായകടി സംഭവങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതിനിടെ ജനങ്ങള്‍ നിയമം കയ്യിലെടുത്തു തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ഇക്കാര്യത്തില്‍ നടപടിക്കു സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിനടക്കം രണ്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി ഒന്നിലെ മജിസ്‌ട്രേറ്റിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് വെട്ടിപ്രത്ത് വീടിന് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനാണ് പത്തനംതിട്ടയില്‍ കടിയേറ്റ മറ്റൊരാള്‍. ജില്ലാ ആശുപത്രിയുടെ സമീപം വെച്ചാണ് ഇയാള്‍ക്ക് കടിയേറ്റത്. അതിനിടെ, മലപ്പുറത്ത് വയോധികയെ വീട്ടില്‍ കയറി തെരുവുനായ കടിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി ചിരുത(91)ക്കാണ് കടിയേറ്റത്.
Post a Comment
0 Comments