Type Here to Get Search Results !

Bottom Ad

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം: സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭിന്തര മന്ത്രാലയം


ന്യൂഡല്‍ഹി: കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഇന്നലെ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി രസിച്ചെന്ന് വി. മുരളീധരന്‍. ആക്രമങ്ങള്‍ തടയാതെ പൊലീസ് മേധാവിയും അനങ്ങാപ്പാറ നയം സ്വീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയാല്‍ പൊലീസ് ഈ സമീപനം സ്വീകരിക്കുമോ? അക്രമികളെ എവിടെയെങ്കിലും പൊലീസ് നേരിട്ടതായി കണ്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad