എല്ലാം പുറത്തുവിടുമെന്ന് ഗവര്‍ണര്‍; വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് അനുനയത്തിന് ശ്രമിച്ച് സര്‍ക്കാര്‍
11:31:00
0
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ ചീഫ് സെക്രട്ടറി വി.പി ജോയി രാജ്ഭവനിലെത്തി. ലഹരിക്കെതിരായ പ്രചാരണത്തിന് ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. അതേസമയം സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം ഇന്ന് 11.45നാണ് നടക്കുക. സര്‍വകലാശാലകളില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിടും.
കത്തുകളിലൂടെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്ന് ജനങ്ങള്‍ മനസിലാക്കട്ടെയെന്നതാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ടെന്നും അതൊന്നും പുറത്ത് വിടില്ലെന്നും ഗവര്‍ണര്‍ ഇതിനൊപ്പം തന്നെ പറഞ്ഞ് വെക്കുന്നുണ്ട്. അതായത് പുറത്ത് വിടുന്നതിനപ്പുറം പലതുമുണ്ടെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കുകയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ പുറത്ത് വിടുന്ന ദൃശ്യങ്ങളില്‍ ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധവും ഉള്‍പ്പെടും. പ്രതിഷേധം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ചിലര്‍ വിലക്കുന്നതാണിതെന്ന സൂചനയാണ് ലഭിക്കുന്നത്.
Post a Comment
0 Comments