ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ഇനിമുതല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. ക്രിമിനല്‍ നടപടിച്ചട്ട നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പോക്സോ നിയമം, സ്ത്രീകളുടെ മോശം പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമം ബാധകമായിരിക്കും.
വ്യാഴാഴ്ചയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സംസ്ഥാനവുമായി ബന്ധപ്പെട്ട് 1973 ലെ സിആര്‍പിസിയുടെ 438-ാം വകുപ്പില്‍ ഭേദഗതി നിര്‍ദ്ദേശിക്കുകയും ഐക്യകണ്ഠ്യേനെ പസാക്കുകയുമായിരുന്നു. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുന്നതും, ഇരകളേയും സാക്ഷികളേയും സ്വാധീനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ ഭേദഗതി നിയമത്തിലൂടെ തടയാന്‍ സാധിക്കുമെന്ന് ഉത്തര്‍ പ്രദേശ് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് ഖന്ന വ്യക്തമാക്കി.
Post a Comment
0 Comments