കേരളം (www.evisionnews.in): കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് അഛനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കണ്‍സഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനെ ഹാജരാക്കണമെന്ന തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്. തടയാന്‍ എത്തിയ മകളേയും ആക്രമിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മകള്‍ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നു പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് വാക്കേറ്റത്തിന് കാരണമായി. കെ എസ് ആര്‍ ടി സി രക്ഷപെടാത്തത് തൊഴിലാളികളുടെ ഈ സ്വഭാവം കൊണ്ടാണെന്ന് പ്രമേന്‍ പറഞ്ഞപ്പോഴായിരുന്നു ആക്രമണം. ജീവനക്കാര്‍ ചേര്‍ന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമന് പരിക്കേറ്റു.
ഉപദ്രവിക്കരുതെന്ന് മകള്‍ കരഞ്ഞു പറഞ്ഞിട്ടും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്റ്റേഷന്‍ മാസ്റ്റര്‍ ഷാജു ലോറന്‍സിന്റെ ഒഴുക്കന്‍ മറുപടി. ഗതാഗമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം പ്രേമന്റെ മൊഴിയെടുത്തു. പ്രേമനന്‍ കാട്ടാക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Post a Comment
0 Comments