ഖത്തര്‍ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി നിലവില്‍ വന്നു
12:17:00
0
ദോഹ: ഖത്തര്‍ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദോഹ ടോപ്ട്ടന്‍ ഹോട്ടലില്‍ വച്ച് നടന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിലാണ് 2022-25 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. കെഎംസിസി സംസ്ഥാന സെക്രട്ടറി കെഎസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെസി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് മാക് അടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്‍സൂര്‍ കെസി അവതരിപ്പിച്ചു. മണ്ഡലം ട്രഷറര്‍ സഖീര്‍ ഇരിയ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസിം പെരുമ്പള, കാദര്‍ ഉദുമ, മണ്ഡലം ജനറല്‍ സെക്രട്ടറി സാദിഖ് കെ.സി, സംസ്ഥാന കമ്മിറ്റി അംഗം റിയാസ് അബ്ദുല്‍ കാദര്‍, അസ്ലം ചെമ്പരിക്ക, കല്ലിങ്കാല്‍ അബ്ദുല്ല, ഉനൈസ് ബെണ്ടിച്ചാല്‍ സംസാരിച്ചു.
ഭാരവാഹികള്‍: കാസിം പെരുമ്പള (പ്രസി.), ഷഹദാഫ് ചളിയങ്കോട് (ജന. സെക്ര.), ഉനൈസ് ബെണ്ടിച്ചാല്‍ (ട്രഷ.), മുനീഫ് കല്ലട്ര, മാഹിന്‍ നടക്കാല്‍, റംഷാദ് കുവതൊട്ടി (വൈ. പ്രസി.), നൗഷാര്‍ ബാന്‍ ചെമ്മനാട്, ഇബ്രാഹിം ചാപ്പ ചെമ്പരിക്ക, അബ്ദുല്‍ റഹ്‌മാന്‍ ചെമ്മനാട് (സെക്ര.).
Post a Comment
0 Comments