ദി ഹേയ്ഗ് (www.evisionnews.in): കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി) മുന്നറിയിപ്പ് നല്‍കി. കോവിഡ് വകഭേദങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ പറഞ്ഞു. കണക്കുകള്‍ പ്രകാരം, ഒമൈക്രോണ്‍ ബി.എ അഞ്ചു വകഭേദം യൂറോപ്പില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു വരികയാണ്. ഇതനുസരിച്ച്, പുതിയ തരംഗങ്ങളെ നേരിടാന്‍ തയാറാകാണമെന്ന് ഇ.എം.എ അംഗമായ മാര്‍കോ കാവല്‍റി പറഞ്ഞു. എന്നാല്‍ പുതിയ വകഭേദങ്ങളും തരംഗങ്ങളും പ്രവചിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തില്‍ ഒമൈക്രോണ്‍ ബിഎ 2.75 വ്യാപിക്കുന്നുണ്ടെന്നും ഇഎംഎ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ പടരുന്ന ഈവകഭേദം അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇഎംഎ അറിയിച്ചു.
കോവിഡ് വകഭേദങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
15:50:00
0

Tags
Post a Comment
0 Comments