ദുബായ്: ഒക്ടോബര്‍ 22ന് ദുബൈ അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ നടക്കുന്ന പാടലടുക്ക പ്രവാസി കൂട്ടായ്മയുടെ ഭാഗമായി നടക്കാനിരിക്കുന്ന ദുബൈപിപിഎല്‍ സീസണ്‍ 2വിന്റെ ലോഗോ ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി പ്രകാശനം ചെയ്തു. ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെ
വ്യക്തിത്വങ്ങളായ ഇബ്രാഹിം ബേരികെ, യൂസുഫ് ഷേണി, ജലാല്‍ തായല്‍, തല്ഹത് ടിഫാ, അമീര്‍ പാടലടുക്ക, നൗഫല്‍ നീര്‍ച്ചാല്‍, ഹൈദര്‍ പാടലടുക്ക, താജു പാടലടുക്ക, മഷൂദ് ബിസി റോഡ്, ഷാബു നീര്‍ച്ചാല്‍ സംബന്ധിച്ചു.
Post a Comment
0 Comments