Type Here to Get Search Results !

Bottom Ad

എം.വി ഗോവിന്ദന് പകരം എം.ബി രാജേഷ് മന്ത്രി; എ.എന്‍ ഷംസീര്‍ സ്പീക്കര്‍


കേരളം: (www.evisionnews.in) സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിസ്ഥാനം എം.വി ഗോവിന്ദന്‍ രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്‍ എം.എല്‍.എ സ്ഥാനത്ത് തുടരും അതേസമയം, എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതായി സി.പി.എം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്പീക്കറായി തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംബി രാജേഷിന്റെ വകുപ്പ് സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും തീരുമാനിക്കുക.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad