ന്യൂഡൽഹി (www.evisionnews.in): നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അമിത് ഷാ എത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ജില്ല ഇല്ല. സുരക്ഷാ കാരണങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സൂചന. നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തിന് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചെന്ന വാർത്ത വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ രംഗത്ത് എത്തിയതിനു. സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പിൽ, തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികളെ എല്ലാവരെയും സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സെപ്റ്റംബര്‍ നാലിന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി വീക്ഷിക്കാന്‍ കേരളം ക്ഷണിച്ചിരുന്നു.
Post a Comment
0 Comments