മംഗളൂരു (www.evisionnews.in): ചെരുപ്പില്‍ പ്രത്യേക അറയുണ്ടാക്കി പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ സ്വര്‍ണവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് പള്ളിക്കരയിലെ അബൂബക്കര്‍ സിദ്ദിഖ് (28), കാസര്‍കോട് പള്ളിപ്പുഴയിലെ അബ്ദുല്‍ അഫീദ് (27), പനയാല്‍ ചെരുമ്പയിലെ മുഹമ്മദ് ഷാഹിദ് (26) എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂന്നുപേരും. അബൂബക്കര്‍ സിദ്ദിഖ് കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇയാള്‍ ധരിച്ചിരുന്ന ചെരുപ്പില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 366 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഈ സ്വര്‍ണത്തിന് വിപണിയില്‍ 19 ലക്ഷത്തോളം രൂപ വിലമതിക്കും. ഇതേ വിമാനത്തിലെ യാത്രക്കാരനായ പള്ളിപ്പുഴയിലെ അബ്ദുല്‍ അഫീദില്‍ നിന്ന് ഒമ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 166 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
അബ്ദുല്‍ അഫീദ് ധരിച്ചിരുന്ന രണ്ട് ബനിയന്റെ ഉള്ളില്‍ പേസ്റ്റ് രൂപത്തില്‍ പിടിപ്പിച്ചായിരുന്നു സ്വര്‍ണ്ണക്കടത്ത്. മുഹമ്മദ് ഷാഹിദ് ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു. മുഹമ്മദ് ഷാഹിദ് ധരിച്ചിരുന്ന ചെരുപ്പില്‍ നിന്ന് 365 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
Post a Comment
0 Comments