തിരുവനന്തപുരം: കോവിഡ് കാലത്ത് പെറ്റുപെരുകിയ നായകളാണ് ആക്രമണകാരികളായി മാറിയതെന്ന് വിദഗ്ധര്‍. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ ആയിരക്കണക്കിന് നായകളാണ് കേരളത്തിലുള്ളത്.
മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചത്. തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധര്‍ അറിയിച്ചു.
Post a Comment
0 Comments