Type Here to Get Search Results !

Bottom Ad

നായശല്യം: വിദ്യാര്‍ഥികളുടെ സംരക്ഷണത്തിന് തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര, വീഡിയോ വൈറല്‍


കാസര്‍കോട് (www.evisionnews.in):തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര. കാസര്‍കോട് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി അകമ്പടി പോയത്. 13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന സമീറിനെ ദൃശ്യങ്ങളില്‍ കാണാം. ഏതെങ്കിലും നായ ഓടിച്ചാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്ന് സമീര്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എയര്‍ഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടതോടെ സമീര്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad