തൃശൂര്‍ (www.evisionnews.in): ദേഹത്ത് കെട്ടിവെച്ച നിലയില്‍ യുവതിയുടെയും നാലരവയസുള്ള മകന്‍റെയും മൃതദേഹം കണ്ടെത്തി. കേച്ചേരി ചിറനെല്ലൂര്‍ കൂമ്ബുഴ പാലത്തിന് സമീപമാണ് പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടി ഹസ്‌ന പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെ പത്തരയോടെ ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങി. കുട്ടിയെ അങ്കണവാടിയില്‍ കൊണ്ടുവിടാന്‍ പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഈ സമയം വീട്ടില്‍ മാതാവ് മാത്രമാണുണ്ടായിരുന്നത്. അതിനിടെയാണ് കുഞ്ഞുമായി ഒരു യുവതി പുഴയില്‍ ചാടിയെന്ന് വാര്‍ത്ത നാട്ടില്‍ പരന്നു. എന്നാല്‍ ആരാണിതെന്ന് വ്യക്തമായിരുന്നില്ല. ഹസ്നയുടെ മാതാവ് ഈ വിവരം അറിഞ്ഞ് അങ്കണവാടിയില്‍ വിളിച്ചു. എന്നാല്‍ ഹസ്ന അവിടെ എത്തിയിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. തെരച്ചിലിനൊടുവില്‍ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു.
Post a Comment
0 Comments