ബേഡകം (www.evisionnews.in): റബര്‍ ടാപിങിനിടെയുണ്ടായ അപകടത്തില്‍ ടാപിങ് കത്തി നെഞ്ചില്‍ തുളച്ച് കയറി കര്‍ഷകന് ദാരുണാന്ത്യം. ഭാര്യയുടെ കണ്‍മുന്നിലാണ് സംഭവം നടന്നത്. മുന്നാട് പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. സംഭവ സമയത്ത് ഭാര്യ എല്‍സി സമീപത്തുണ്ടായിരുന്നു.ഭാര്യ ഫോണ്‍ ചെയ്ത് ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടി എത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ചെ നാലര മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ടാപിങ് നടത്തുമ്പോഴാണ് അപകടം സംഭവിച്ചത്. ടാപിങിനിടെ കാല്‍തെന്നി വീണപ്പോള്‍ കൈയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ടാപിങ് കത്തി ജോസഫിന്റെ നെഞ്ചില്‍ തുളഞ്ഞ് കയറുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മക്കള്‍: സിജോ, സോണി, മരുമക്കള്‍: ജസ്‌ന, രാജേഷ്.
റബര്‍ ടാപിങിനിടെ അപകടം; കത്തി നെഞ്ചില്‍ തുളച്ച് കയറി കര്‍ഷകന് ദാരുണാന്ത്യം; സംഭവം ഭാര്യയുടെ കണ്‍മുന്നില്‍
17:03:00
0
ബേഡകം (www.evisionnews.in): റബര്‍ ടാപിങിനിടെയുണ്ടായ അപകടത്തില്‍ ടാപിങ് കത്തി നെഞ്ചില്‍ തുളച്ച് കയറി കര്‍ഷകന് ദാരുണാന്ത്യം. ഭാര്യയുടെ കണ്‍മുന്നിലാണ് സംഭവം നടന്നത്. മുന്നാട് പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. സംഭവ സമയത്ത് ഭാര്യ എല്‍സി സമീപത്തുണ്ടായിരുന്നു.ഭാര്യ ഫോണ്‍ ചെയ്ത് ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഓടി എത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച പുലര്‍ചെ നാലര മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ടാപിങ് നടത്തുമ്പോഴാണ് അപകടം സംഭവിച്ചത്. ടാപിങിനിടെ കാല്‍തെന്നി വീണപ്പോള്‍ കൈയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ടാപിങ് കത്തി ജോസഫിന്റെ നെഞ്ചില്‍ തുളഞ്ഞ് കയറുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മക്കള്‍: സിജോ, സോണി, മരുമക്കള്‍: ജസ്‌ന, രാജേഷ്.
Post a Comment
0 Comments