കാസര്‍കോട്: ആതുര ശുശ്രൂഷ രംഗത്ത് മികച്ച സേവനങ്ങളോടും അത്യാധുനിക സൗകര്യങ്ങളോടും കൂടിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയ ലൈഫ് ഹോസ്പിറ്റല്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനു സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വിഭാഗം, ജനറല്‍ മെഡിസിന്‍, ഡയബറ്റിക് സെന്റര്‍, യൂറോളജി, കിഡ്നി വിഭാഗം, ശ്വാസകോശ വിഭാഗം, കുട്ടികളുടെ വിഭാഗം, നേത്ര പരിശോധന വിഭാഗം എന്നിവയോടൊപ്പം ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ ഡെന്റല്‍ ക്ലിനിക് ജില്ലയിലെ ആദ്യത്തെ ഓപിജി സെന്ററോഡ് കൂടിയ ദന്താശുപത്രിയും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഹോസ്പിറ്റലിന്റെ ഉദ്ഘാടനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, എകെഎം അഷ്റഫ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഡയ ലൈഫ് ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം പിഎച്ച് കദീജ ഹജ്ജുമ്മ നിര്‍വഹിച്ചു. പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി. എം മുനീര്‍, ജില്ലാ ഐഎംഎ പ്രസിഡന്റ് ഡോ. ബി നാരായണ നായക്, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ വിമല ശ്രീധര്‍, ഷകീന മൊയ്ദീന്‍, രഞ്ജിത ഡി, യഹിയ ബുഖാരി തങ്ങള്‍ (മടവൂര്‍ കോട്ട), സിറ്റി ഗോള്‍ഡ് കരിം ഹാജി, വ്യവസായി ഹംസ മധൂര്‍, കുമ്പള മുഹമ്മദ് അറബി, എന്‍ എ അബ്ദുല്‍ കാദര്‍, ടി.എ അബ്ദുല്‍ കാദര്‍ ഹാജി, ഐകെ അബ്ബാസ്, അബ്ദുള്ള കുഞ്ഞി ഐകെ, ഷംസുദീന്‍, സലിം തളങ്കര സംബന്ധിച്ചു. ഡയ ലൈഫ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. മൊയ്ദീന്‍ ഐകെ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് സൗജന്യ പ്രേമേഹ രോഗ നിര്‍ണയവും നേത്ര ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
Post a Comment
0 Comments