കൊച്ചി (www.evisionnews.in): എല്‍.കെ.ജി വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് വീണു. ആലുവയിലാണ് സംഭവം. റോഡിലേക്ക് വീണ വിദ്യാര്‍ഥിനി തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ കുട്ടി രക്ഷപ്പെട്ടത്. സ്‌കൂള്‍ ബസ്സിന്റെ പുറകേ വന്ന ബസ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. കുട്ടി ബസ്സില്‍ നിന്ന് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കുട്ടി റോഡിലേക്ക് വീണ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിയെത്തി പുറകില്‍ വന്ന ബസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.
ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വരുന്ന വഴിയായിരുന്നു അപകടം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായെന്ന് കാണിച്ച് പിതാവ് പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. റോഡിലേക്ക് വീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ എല്ലാ കുട്ടികളേയും വീട്ടില്‍ എത്തിച്ച ശേഷമാണ് തന്റെ മകളെ വീട്ടില്‍ എത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതത്തില്‍ നടുവേദനയും ചതവുമുണ്ടെന്ന് സ്ഥിരീകരിച്ചു.
മകളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് മെഡിക്കല്‍ ഫീസ് ഇനത്തില്‍ സ്‌കൂളില്‍ നിന്ന് പൈസ വാങ്ങിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദിത്തപരമായ നടപടിയാണെന്നും പരാതിയില്‍ പറയുന്നു.
Post a Comment
0 Comments