Type Here to Get Search Results !

Bottom Ad

കാപ്പ ചുമത്തിയ യുവാവിന് കുത്തേറ്റ് ഗുരുതരം: ഒമ്പതു പേര്‍ക്കെതിരേ കേസെടുത്തു


കാസര്‍കോട് (www.evisionnews.in): നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മീപ്പുഗുരിയിലെ ദീപകിനെയാണ് കൈക്കും കാലിനും കുത്തേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. മീപ്പുഗുരിയിലെ ബന്ധു കെ. കന്യയുടെ വീട്ടില്‍ നില്‍ക്കുന്നതിനിടെ അതിക്രമിച്ച് വീട്ടിലെത്തിയ സംഘം കന്യയെ കയ്യേറ്റം ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന ദീപകിനെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടുപോയി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ സന്ദീപ്, ശ്രീഹരി, ലോകേഷ്, പുഷ്പരാജ്, തേജസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു നാലു പേര്‍ക്കുമെതിരെയാണ് കേസ്. നിരവധി കേസുകളില്‍ പ്രതിയായ ദീപകിനെതിരെ അടുത്തിടെ കാപ്പ ചുമത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad