ദുബായ്: സമാനതകളില്ലാത്ത പ്രവര്‍ത്തന മേഖലകളിലൂടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മഹാചരിത്രം സൃഷ്ടിച്ചു മുന്നേറുന്ന പ്രവാസ ലോകത്തെ മുസ്ലിം ലീഗന്റെ പോഷക സംഘടനയായി പ്രവാസികളുടെ ജനഹൃദയങ്ങളില്‍ കുടിയേറിയ കെഎംസിസിയുടെ 2022-25 വര്‍ഷത്തേക്കുള്ള സ്‌നേഹം സേവനം സമര്‍പ്പണം എന്ന പ്രേമേയത്തിലുള്ള മെമ്പര്‍ഷിപ് ക്യാമ്പയിനില്‍ പ്രവാസ ലോകത്തുള്ള മുഴുവന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും അനുഭാവികളും മെമ്പഷിപ്പിന്റെ ഭാഗമാകണമെന്നും ക്യാമ്പയിന്‍ വന്‍ വിജയമാകണമെന്നും ദുബായ് കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.
ദുബായ് കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പിലാംങ്കട്ട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എംഎസ് ഹമീദ് ഗോളിയടുക്ക സ്വാഗതം പറഞ്ഞു 2022-25 വര്‍ഷത്തേക്കുള്ള യുഎഇ കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെഎംസിസി ബദിയടുക്ക പഞ്ചായത്ത്തല ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ടയെ ചേര്‍ത്തു ദുബായ് കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി നിര്‍വഹിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ദുബായിലെ മുഴുവന്‍ സ്ഥലങ്ങളിലുമുള്ള ബദിയടുക്ക പഞ്ചായത്തിലെ പ്രവാസി മെമ്പര്‍മാര്‍ക്ക് മെമ്പര്‍ഷിപ്പ് ലഭ്യമാക്കുന്നതിനായി ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാനും മെമ്പര്‍ഷിപ് ക്യാമ്പയിന്‍ വന്‍ വിജയമാകാനും തീരുമാനിച്ചു. ദുബായ് കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാന്‍ ഹസൈനാര്‍ ബീജന്തടുക്ക വെല്‍ഫെയര്‍ സ്‌കീം വിശദീകരിച്ചു. ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ആക്ടിങ് ജനറല്‍ സെക്രട്ടറി സിദീഖ് ചൗക്കി, ട്രഷറര്‍
സത്താര്‍ ആലംമ്പാടി, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള അലാബി ബെളിഞ്ചം, മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ സിദീഖ് പള്ളത്തടുക്ക, റസാക്ക് ബദിയടുക്ക, അസീസ് ചിമിലിയടുക്കം, മൊയ്ദു മലങ്കര, അബുദുല്‍ അബ്ദുള്ള പെര്‍ഡാല, ഷാഫി ഗോളിയടുക്കം പ്രസംഗിച്ചു. മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥനയും പഞ്ചായത്ത് സെക്രട്ടറി റസാക്ക് ബദിയടുക്ക നന്ദിയും പറഞ്ഞു.
Post a Comment
0 Comments