കാസര്‍കോട് (www.evisionnews.in): സയ്യിദ് തങ്ങള്‍ മേല്‍പറമ്പ് സബ് ഡിവിഷന്‍ പരിധിയില്‍ പൊലീസ് നടപടി കര്‍ശനമാക്കിയതോടെ ക്രിമിനല്‍ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും ചെറുതായി ഒതുങ്ങി. ബേക്കല്‍ സബ് ഡിവിഷന്‍ പരിധിയിലെ ബേക്കല്‍, മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടമാടിയിരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടങ്ങളും മയക്കുമരുന്ന് വ്യാപനവും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍, ബേക്കല്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് ബേക്കല്‍, മേല്‍പറമ്പ് പൊലീസിന്റെ നടപടികള്‍ക്ക് കരുത്ത് പകര്‍ന്നു. സാമുദായിക, രാഷ്ട്രീയ മേലാളന്മാരുടെ ഇടപെടലുകളും സമ്മര്‍ദങ്ങളും പലപ്പോഴും പൊലീസിന്റെ നിഷ്പക്ഷമായ നടപടികളെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപം ഉയരാറുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ ഇത്തരം ഇടപെടലുകള്‍ പലപ്പോഴും വിഘാതമായി തീരുന്നു.
ഊണും ഉറക്കവും വെടിഞ്ഞു രാപ്പകലില്ലാതെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ശരിയായ രീതിയില്‍ നിയമ പാലനം നടത്തി നാട്ടില്‍ അക്രമങ്ങളും അടിപിടിയും ഗുണ്ടായിസവും നടത്തുന്നവരെ മുഖം നോക്കാതെ അഴികള്‍ക്കുള്ളില്‍ തളച്ചിടാന്‍ സാധിച്ചു എന്നത് ജനങ്ങളുടെ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്.ലരുടേയും പിന്‍ബലത്തില്‍ വിലസി നടന്ന ഗുണ്ടകളുടെ കൈകളില്‍ വിലങ്ങു വീണത് ക്രിമിനലുകള്‍ ഒതുങ്ങുന്നതിന് ഇടയാക്കി. ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍, അവരവരുടെ സ്വാധീനങ്ങളുടെ തോതനുസരിച്ച് നീതി നിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമപാലകരെ പ്രേരിപ്പിക്കാറുണ്ട് എന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് പൊലീസ് അതിനൊന്നും വശംവദരാകാതെ നടപടികളുമായി മുമ്പോട്ട് പോയത്. ഉന്നത സ്വാധീനം മൂലം പലപ്പോഴും വാദികള്‍ പ്രതികളായും മാറാറുണ്ട്. പ്രമാദമായ പല കേസുകളിലും അഞ്ചും പത്തും പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ദിവസങ്ങളോളം മെനക്കെട്ട് അന്വേഷിച്ച് കണ്ടെതുന്ന വസ്തുനിഷ്ഠമായ കണ്ടെത്തലുകള്‍, നാല്‍പ്പതും അമ്പതും പേജുകള്‍ നിറയെ കുറ്റമറ്റ നിലയില്‍ റിപോര്‍ട് എഴുതിക്കഴിയുമ്പോള്‍ ഉന്നത ഇടപെടലുകള്‍ കാരണം ആ കേസന്വേഷണം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന പല സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്.
അത്തരം സാഹചര്യങ്ങളില്‍ വളരേയേറെ സാഹസപ്പെട്ട് അന്വേഷിച്ച് കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപോര്‍ട് തയ്യാറാക്കിക്കഴിയുമ്പോഴായരിക്കും മുകളില്‍ നിന്നും 'ഡ്രോപ് ഇറ്റ്' എന്ന ഉത്തരവ് ലഭിക്കുക. അപ്പോള്‍ ആ കേസന്വേഷണ ടീമിനുണ്ടാവുന്ന മാനസീക വിഷമവും ആത്മനിന്ദയും പലരേയും ജോലിയുടെ സത്യസന്ധത പുലര്‍ത്താനുള്ള നടപടികള്‍ക്ക് വിലങ്ങുതടിയാവുന്നു. 'ഉന്നത' ഇടപെടലുകള്‍ കാരണം സത്യസന്ധരായ പല ഉദ്യോഗസ്ഥരുടേയും അന്വേഷണോത്സുകതയും ആത്മവീര്യവും ചോര്‍ന്നുപോകുന്ന അവസ്ഥ ഉണ്ടാക്കുന്നു. എത്ര വലിയ സ്വാധീനം ചെലുത്തിയാലും ഭീഷണി ഉയര്‍ത്തിയാലും നീതിന്യായ നിര്‍വഹണത്തില്‍ നിന്നും അണുവിട വ്യതിചലിക്കാത്ത ചിലരുണ്ട് പൊലീസ് സേനയില്‍. ഇത്തരം ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കാര്യങ്ങള്‍ നേരെയാക്കി സേനയുടെ സത്യസന്ധത വീണ്ടെടുക്കുന്നത്. രണ്ട് നാള്‍ മുമ്പ് ഭര്‍ത്താവിനാല്‍ അവഗണന നേരിടുകയും മാനസീകമായി നിരന്തരം പീഡനമനുഭവിക്കേണ്ടി വരികയും ചെയ്ത നിര്‍ധനയായ ഒരു യുവതിയേയും മൂന്ന് പിഞ്ചു മക്കളേയും കടലില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ വക്കില്‍ നിന്നും സമയോചിതമായ ഇടപെടലിലൂടെ കൈപിടിച്ചുയര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സംഭവവും ഇതേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇവരുടെ കീഴിലുള്ള പൊലീസ് ഫോഴ്സിനും എസ് പിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിക്കാന്‍ കാരണമായിരുന്നു.
കേരള പൊലീസ് സേനക്ക് തന്നെ അഭിമാനകരമായ സേവനം കാഴ്ച വെച്ച് കൊണ്ട് ജനമനസുകളില്‍ നന്മയുടെ പ്രതീകങ്ങളായി ഇടം നേടിയ സുനില്‍ കുമാറിനും ഉത്തംദാസിനും ആശംസകളും അഭിവാദ്യങ്ങളും പൊലീസ് സേനയ്ക്ക് ഒപ്പം നാട്ടുകാരും നല്‍കുന്നു. ഏതൊരു സാധാരണക്കാരനും ഭയലേശമന്യേ ഏത് സമയത്തും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാക്കാനും നീതിയുക്തമായി പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി അവര്‍ക്ക് സ്വസ്തവും സമാധാനപൂര്‍മവുമായ ജീവിതം നയിക്കാന്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ആശ്രയം പൊലീസ് മാത്രമാണ്. അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് നീതിമാന്മാരായ പൊലീസ് ഉദ്യോഗസ്ഥരുടെ കടമയാണെന്ന് ജനങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
Post a Comment
0 Comments