തിരുവനന്തപുരം: സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നത് രൂക്ഷവിമര്‍ശനം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സിപിഐഎം മന്ത്രിമാര്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് സിപിഐ ആരോപിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നതു അംഗീകരിക്കാനാവില്ല. സമരം ചെയ്യുന്നവരെ തീവ്രവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സിപിഐ ചൂണ്ടിക്കാട്ടി.വയനാടില്‍ നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പ്രതിനിധി ചര്‍ച്ചയിലാണ് സര്‍ക്കാരിനും സിപിഐഎമ്മിനും രൂക്ഷ വിമര്‍ശനം. രണ്ടാം ഇടതുപക്ഷ സര്‍ക്കാരിനു വലതുപക്ഷ വൃതിയാനം ഉണ്ടെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്.
ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് ഇതു സംബന്ധിച്ച് പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചത്. വികസന പദ്ധതികളുടെ കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നു. സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് ദോഷമാകുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നത് ശരിയല്ലെന്നും സിപിഐ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ചര്‍ച്ച ആരംഭിച്ചതു മുതല്‍ തന്നെ വലിയ വിമര്‍ശനങ്ങളാണ് ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.
Post a Comment
0 Comments