ചന്തേര (www.evisionnews.in): ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം നോതാവിനെതിരേ ചന്തേര പൊലീസ് കേസെടുത്തു. പി.ടി.എ പ്രസിഡന്റു കൂടിയായ സി.പി.എം ഏച്ചികൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.ടി ബാലചന്ദ്രനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ നൃത്ത പരിശീലനത്തിനിടെ കൈക്ക് കടന്നുപിടിക്കുകയും ലൈഗീക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. കേസെടുത്തതോടെ സിപിഎം നേതാവ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം.
Post a Comment
0 Comments