Type Here to Get Search Results !

Bottom Ad

ആക്രണകാരിയായ തെരുവുനായ്ക്കളെ നേരിടാന്‍ തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി; രക്ഷിതാവിനെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): ആക്രണകാരിയായ തെരുവുനായ്ക്കളെ നേരിടാന്‍ തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയ രക്ഷിതാവിനെതിരേ പോലീസ് കേസെടുത്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് ബേക്കല്‍ പോലീസ് കേസെടുത്തത്. തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി യാത്ര നടത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബേക്കല്‍ പോലീസ് സ്വമേധയാ കേസെടുത്തത്. തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ പറഞ്ഞത്. ഏതെങ്കിലും നായ ഓടിച്ചാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad