ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ തെരുവുനായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടര്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജനീഷ് ഗാല്‍വയ്‌ക്കെതിരെയാണ് കേസെടുത്തത്.
കാറിന്റെ വേഗതക്കനുസരിച്ച് ഓടാനാകാതെ നായ കഷ്ടപ്പെടുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഡോക്ടറുടെ കാറിന് പിറകിലുണ്ടായിരുന്ന ഇരുചക്രവാഹനക്കാരാണ് വീഡിയോ പകര്‍ത്തിയത്. ഇവര്‍ തന്നെയാണ് കാര്‍ നിര്‍ത്തിച്ച് നായയെ മോചിപ്പിച്ചതും. മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ എന്നിവ പ്രകാരം ഡോ. രജനീഷ് ഗാല്‍വയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോഗേന്ദ്ര സിംഗ് പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഡോക്ടറോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി എസ്എന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും കണ്‍ട്രോളറുമായ ദിലീപ് കചവാഹ പറഞ്ഞു. സംഭവത്തിന് ശേഷം നായയുടെ ഒരു കാലിന് ഒടിവും മറ്റേ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴുത്തില്‍ ചതവുകളും ഉണ്ടായിട്ടുണ്ടെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയര്‍ടേക്കര്‍ പറഞ്ഞു. </ു>
Post a Comment
0 Comments