ഒരു നാടിന്റെ, നാട്ടുകാരുടെ സ്‌നേഹസാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ ബി.എം കുഞ്ഞാമു ഹാജി. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നെല്ലിക്കുന്നിന്റെ പൊതുമുഖമായിരുന്നു നാടൊന്നാകെ കുഞ്ഞാമുച്ച എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ബിഎം കുഞ്ഞാമു ഹാജി. നെല്ലിക്കുന്ന് ജമാഅത്തിന്റ് പ്രസിഡന്റും നെല്ലിക്കുന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാനുമൊക്കെയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി.
അസുഖബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യകരമായ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു നാടൊന്നാകെ. പൗരപ്രമുഖന്‍ ഷബീര്‍ നെല്ലിക്കുന്നിന്റെ വിയോഗത്തിന്റെ വേദന മായുംമുമ്പെ കുഞ്ഞാമു ഹാജിയുടെ വിയോഗം നാടിനെയൊന്നാരെ ദുഖാര്‍ത്തമാക്കി. വല്ലാത്തൊരു പ്രൗഢിയും തലയെടുപ്പുമുള്ള വ്യക്തിത്വമായിരുന്നു കുഞ്ഞാമൂച്ചയുടേത്. മുഹ്യുദ്ദീന്‍ പള്ളിയുടെ മുന്‍ പ്രസിഡണ്ട് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം നാട് എന്നും സ്മരിക്കും. ഉപ്പാപ്പ തങ്ങള്‍ ഉറൂസ് വരുന്ന ജനുവരിയില്‍ നടക്കാനിരിക്കെയാണ് കുഞ്ഞാമൂച്ച വിടവാങ്ങിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അസുഖം പിടിപ്പെട്ടിരുന്നുവെങ്കിലും മികച്ച ചികിത്സ ലഭിച്ചതിനാല്‍ കുഞ്ഞാമൂച്ച ജീവിതത്തിലേക്ക് തിരിച്ചുവരികയും കര്‍മമണ്ഡലങ്ങളില്‍ സജീവമാകുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലാവുകയായിരുന്നു. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കറന്തക്കാട്ടും പൊയിനാച്ചിയിലും പെട്രോള്‍ പമ്പ് നടത്തിവന്നിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ജമീല സി.എം. മക്കള്‍: സമീര്‍ (സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ദുബായ്), സക്കീര്‍, ഷഹനാസ്, സഫാന, സജ്ന, ഷംന. മരുമക്കള്‍: മഹമൂദ് ബദരിയ, സാജിദ് ബേക്കല്‍, താഹ മദീന ചെട്ടുംകുഴി, ഷാനിസ് എ.കെ. അടക്കത്ത്ബയല്‍, ഹസീന സമീര്‍, കുബ്റ സക്കീര്‍. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ബി.എം ഹസൈനാര്‍, ബി.എം അബൂബക്കര്‍, ബി.എം സത്താര്‍, ബി.എം റഷീദ്. മയ്യത്ത് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Post a Comment
0 Comments