35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് ടിക്കറ്റെടുത്ത മലയാളി അബൂദബിയില്‍ മരിച്ചു
11:13:00
0
അബൂദബി: മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 24ന് നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്തു തയാറായിനിന്ന വര്‍ക്കല സ്വദേശി അബൂദബിയില്‍ നിര്യാതനായി. വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ കുട്ടപ്പായി എന്ന മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദാ (63)ണ് അല്‍ഐനില്‍ മരിച്ചത്. ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.
വെള്ളിയാഴ്ച ജോലിക്കിടയില്‍ രക്തസമ്മര്‍ദ്ദം കൂടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി തവാം ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: നിസ. അര്‍ഷാദ്(അല്‍ഐന്‍), അബ്ദുല്‍ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വെട്ടൂര്‍ വടക്കേ പള്ളിയില്‍ ഖബറടക്കും.
Post a Comment
0 Comments