കാസര്‍കോട് (www.evisionnews.in): സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ടോടെ വിദ്യാനഗര്‍ ചാല കുന്നിലാണ് അപകടം. ബെദിര പാണക്കാട് തങ്ങള്‍ യുപി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ മുഴുവന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളിലാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ ബ്രേക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പത്തോളം വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികളെ പ്രഥമ ശുശ്രൂഷ നല്‍കി.
സ്‌കൂള്‍ ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
16:15:00
0
കാസര്‍കോട് (www.evisionnews.in): സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ടോടെ വിദ്യാനഗര്‍ ചാല കുന്നിലാണ് അപകടം. ബെദിര പാണക്കാട് തങ്ങള്‍ യുപി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ മുഴുവന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളിലാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ ബ്രേക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പത്തോളം വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികളെ പ്രഥമ ശുശ്രൂഷ നല്‍കി.
Post a Comment
0 Comments