Type Here to Get Search Results !

Bottom Ad

കോടിയേരിയുടെ ആരോഗ്യ നിലയില്‍ പുരോഗതി


ചെന്നൈ: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഐഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ മാസം 30നാണ് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക. തുടര്‍ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ മന്ത്രിയായിരുന്ന എംവി ഗോവിന്ദന്‍ ചുമതലയേല്‍ക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad