ഇടുക്കി: സോഷ്യല്‍മീഡിയ വഴി പ്രവാചക നിന്ദ നടത്തിയെന്ന പരാതിയില്‍ അടിമാലി സ്വദേശി അറസ്റ്റില്‍. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഫെയ്സ്ബുക്ക് വഴി പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാം മതത്തെയും അവഹേളിച്ചുവെന്നാണ് പരാതി.
ജോഷിയുടെ പോസ്റ്റ് വിവാദമായതോടെ ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടിമാലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റിന് കീഴില്‍ നിരവധി പേര്‍ കമന്റുകളും എത്തി. സംഭവം വലിയ വിവാദമായതോടെ പ്രതി ഒളിവില്‍ പോയി, പിന്നീട് തന്ത്രപരമായാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Post a Comment
0 Comments