തൃശൂര്‍ (www.evisionnews.in): പുന്നയൂര്‍ക്കുളം അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. അകലാട് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞു. കയ്പമംഗലം പനമ്പിക്കുന്നില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാന്‍ വീട്ടില്‍ നിസാം (28) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടില്‍ ജാഫര്‍ (30), പൊന്നാന്‍ വീട്ടില്‍ മെഹറൂഫ് (32), സീദി വീട്ടില്‍ സാദിഖ് (30), മൊമ്പറാന്‍ വീട്ടില്‍ ഫാഇസ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment
0 Comments