കാസര്‍കോട്: (www.evisionnews.in) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രത്തിന്റെ സബ് എഡിറ്ററുമായ അട്ടേങ്ങാനം പോര്‍ക്കളത്തെ പാടിയേരയിലെ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി (64) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്. സിനിയര്‍ ജേണലിറ്റ് ഫോറം ജില്ലാ ട്രഷററായും പ്രസ് ട്രസ്റ്റ് ഇന്‍ഡ്യയുടെ (പിടിഐ) ജില്ലാ ലേഖകനായും ഹരിണാക്ഷിയ മെമോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കാസര്‍കോട് പ്രസ് ക്ലബ് സെക്രടറി, പത്രപ്രവര്‍ത്തക ഭവന നിര്‍മാണ സംഘം ഡയറക്ടര്‍, രജനി ബാലജനസഖ്യം ജനറല്‍ സെക്രടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് അട്ടേങ്ങാനം പോര്‍ക്കളത്തെ പാടിയേര വിട്ടു വളപ്പില്‍ നാടക്കും. ഭാര്യ: പി പത്മിനി. മക്കള്‍: അനുപ് കൃഷ്ണന്‍ (ഗള്‍ഫ് ഏഷ്യന്‍ മെഡികല്‍ സെന്റര്‍, സഊദി അറേബ്യ),അഞ്ചു കൃഷ്ണന്‍ (മ്യൂസിക് വിദ്യാര്‍ഥി). മരുമക്കള്‍: പി രജ്ഞിത് (സഊദി അറേബ്യ), ജയശ്രീ അനുപ് ഉദുമ. സഹോദരങ്ങള്‍: പികെ.നായര്‍ മാവുങ്കാല്‍, രാധ ആനപ്പെട്ടി, ചന്ദ്രമതി അമ്മ പെരളത്ത്, സരസ്വതി അമ്മ കാലിച്ചാനടുക്കം, തമ്പാന്‍ നായര്‍ ആനപ്പെട്ടി, ശ്യാമള നീലേശ്വരം, കുഞ്ഞിക്കണ്ണന്‍ നായര്‍ ചെറുവത്തൂര്‍, ശ്രീധരന്‍ പുഷ്പ്പഗിരി (ദുബൈ).
Post a Comment
0 Comments