Type Here to Get Search Results !

Bottom Ad

അവർ ബേക്കൽ കോട്ടയും അറബിക്കടലും കണ്ടു, മനം നിറയെ; ഡിടിപിസി 'ഒപ്പരമോണം പോന്നോണം' ഹൃദ്യമായി


കാസർകോട് (www.evisionnews.in): ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരായവർക്ക് വിദ്യാനഗറിൽ സംഘടിപ്പിച്ച 'ഒപ്പരമോണം പോന്നോണം' എന്ന പരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂർ ചെറുപുഴയിൽ നിന്നും എത്തിയ ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ എന്ന സംഘടനയുടെ സഹസ്ഥാപകനായ സന്തോഷ്‌ മാളിയേക്കൽ, ഉളിക്കൽ സ്വദേശിയും സംസ്ഥാന സർകാറിന്റെ 'കാർഷികോത്തമ അവാർഡ്' ജേതാവുമായ ഷാജി മാത്യു എന്നിവർ ബേക്കൽ കോട്ട സന്ദർശിച്ചു.

ഇവർ സഞ്ചരിച്ച കാർ കോട്ടയുടെ അകത്തുകയറ്റാൻ ആർകിയോളജി വകുപ്പ് അധികൃതർ അനുവദിച്ചതിനെ തുടർന്ന്, വീൽചെയറിലൂടെ വാച് ടവറിൽ  എത്തി വിശാലമായ അറബിക്കടലും, കേരളത്തിലെ ഏറ്റവും വലിയ കോട്ടയും കണ്ടാസ്വദിക്കാൻ സാധിച്ച വിവരം ഏറെ സന്തോഷത്തോടെയാണ് ഇവർ ഡിടിപിസി അധികൃതരെ അറിയിച്ചത്. തൽസമയം അവിടെയുണ്ടായിരുന്ന എൻഎസ്എസ് വോളന്റീയർമാർ, എൻസിസി കാഡറ്റുകൾ എന്നിവരുടെ സഹായവും ലഭിച്ചു.

സംസ്ഥാനത്തെ എല്ലാ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതുപോലെ ഭിന്നശേഷി സൗഹൃവും, ആർകിയോളജി വകുപ്പ് ഉദ്യോഗസ്ഥരെപോലെ സന്ദർശകരെ സഹായിക്കാനുള്ള മനസുമുണ്ടെങ്കിൽ ഞങ്ങൾക്കും സമൂഹത്തിലെ മറ്റുള്ളവരെപോലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആസ്വദിക്കാൻ സാധിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ച്, എല്ലാവരോടും നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്. ബേക്കൽ കോട്ടയുടെ ചുമതലയുള്ള ഷാജു, ഡിടിപിസി സെക്രടറി ലിജോ ജോസഫ്, ഡിടിപിസി യുടെയും ബേക്കൽ കോട്ടയിലെയും മറ്റ് സ്റ്റാഫംഗങ്ങളുമാണ് മാതൃകാപരമായ ഈ സേവനം നിർവഹിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad