കാസർകോട് (www.evisionnews.in): സെപ്ഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്ട്രൈകിംഗ് ഫോഴ്സ് പട്രോളിംഗ് സംഘമായ ബന്തടുക്ക എക്സൈസ് റേൻജ് ഉദ്യോഗസ്ഥരും, കാസർകോട് റെയിൽവെ പ്രൊടക്ഷൻ ഫോഴ്സും സംയുക്തമായി ബുധനാഴ്ച രാത്രി 10.30 മണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ ഒന്നാം പ്ലാറ്റ് ഫോമിലെ ലഘു ഭക്ഷണശാലയുടെ മുൻവശത്ത് നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.
കണ്ണൂർ ജില്ലയിലെ അബ്ദുർ റസാഖ് (36) ആണ് പിടിയിലായത്. 1.350 കിലോ ഗ്രാം കഞ്ചാവ് യുവാവിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ നാർകോടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് (NDPS) പ്രകാരം കേസെടുത്തു. തുടർ നടപടികൾക്കായി യുവാവിനെയും തൊണ്ടിമുതലുകളും, കേസ് റെകോർഡുകളും കാസർകോട് റേൻജ് ഓഫീസിന് കൈമാറി.
ബന്തടുക്ക എക്സൈസ് റേൻജ് ഇൻസ്പെക്ടർ വിവി പ്രസന്നകുമാർ, ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനോയ് കുര്യൻ, ഹെഡ് കോൺസ്റ്റബിൾ രാജീവൻ, കോൺസ്റ്റബിൾ ധനയൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുല്ലക്കുഞ്ഞി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീഷ്, സോനു സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Post a Comment
0 Comments