തളങ്കര (www.evisionnews.in): തളങ്കര പള്ളിക്കാലിലെ ശിഹാബ് തങ്ങളുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിനിടെ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം കൂടി കണ്ടെത്തി. മലപ്പുറം തിരൂര്‍ ഇരിങ്ങാടൂരിലെ പി.പി അമീറലിയെ (35) കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നതിനിടെയാണ് പട്ടാമ്പിയിലും വടകരയിലും വില്‍പന നടത്തിയ രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം കണ്ടെത്തിയത്. മറ്റ് സ്വര്‍ണ്ണം നേരത്തെ കണ്ടെത്തിയിരുന്നു. ജൂണ്‍ 25ന് രാത്രിയാണ് കവര്‍ച്ച നടന്നത്. മട്ടന്നൂര്‍ സ്വദേശി വിജേഷിനെ കവര്‍ച്ച നടന്ന രാത്രി തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.
പിന്നാലെ കാസര്‍കോട് സ്വദേശി ലത്തീഫിനെ സുള്ള്യയില്‍ വെച്ചും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് അമീറലിയെ പിടികൂടിയത്. അതേസമയം പള്ളിക്കാല്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ മറ്റ് നാലു വീടുകളിലും മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വീട്ടിലും നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Post a Comment
0 Comments