Type Here to Get Search Results !

Bottom Ad

പൊട്ടിച്ച ബിയര്‍ കുപ്പി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍


കുമ്പള (www.evisionnews.in): ബിയര്‍ കുപ്പി പൊട്ടിച്ച് മീന്‍ വില്‍പ്പനക്കാരന്റെ കഴുത്തില്‍ വെച്ച് 43,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെര്‍വാഡിലെ ഷംസുദ്ദീനെ(32)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. മീന്‍ വില്‍പ്പനക്കാരന്‍ പേരാല്‍ റഹ് മത്ത് നഗറിലെ അഷ്‌റഫാണ് കവര്‍ച്ചക്ക് ഇരയായത്. ഞായറാഴ്ച്ച രാത്രി മീന്‍ വില്‍പ്പന നടത്തുന്ന ഗൂഡ്‌സ് ഓട്ടോയില്‍ കയറിയ ഷംസുദ്ദീന്‍ അത്യവാശ്യമായി മൊഗ്രാല്‍ നാങ്കിയില്‍ ഇറക്കി വിടണമെന്ന് പറഞ്ഞ് ഓട്ടോയുടെ മുന്‍ സീറ്റില്‍ കയറി ഇരിക്കുകയും ഓട്ടോ നാങ്കി റെയില്‍വെ ട്രാക്കിന് സമീപത്ത് എത്തിയപ്പോള്‍ റോഡരികില്‍ നിന്ന് കിട്ടിയ ബിയര്‍ കുപ്പി പൊട്ടിച്ച് അഷ്‌റഫിന്റെ കഴുത്തില്‍ വെക്കുകയും ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നുമാണ് പരാതി. മീന്‍ വിറ്റ് കിട്ടിയ, ബാഗില്‍ സൂക്ഷിച്ച 43,000 തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ പ്രതി ഓടിമറിഞ്ഞത്. 5000 രൂപ പ്രതിയുടെ കൈയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അഡിഷണല്‍ എസ്.ഐ. രാജിവ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. ഷംസുദ്ദീന്‍ എരിയാലിലെ ആബിദ് വധക്കേസ് പ്രതികൂടിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad