Type Here to Get Search Results !

Bottom Ad

മയക്കുമരുന്ന് കേസ് പ്രതി കാപ്പ ചുമത്തി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in): മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ്, പയ്യന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒന്നില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഞാണിക്കടവ് അഫസല്‍ മന്‍സിലില്‍ അര്‍ഷാദ് (32)നെയാണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്. ഗുരുതരമായ ഒന്നില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളുടെയും അവരേ വില്‍പ്പനക്കു സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad