ആലുവ (www.evisionnews.in): നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുപ്പിള്ളി അയ്യമ്ബിള്ളി തറവട്ടം ചൂളക്കപ്പറമ്ബില് വീട്ടില്‍ നാംദേവിനെയാണ് (21) കാപ്പ ചുമത്തി ജയിലിലടച്ചത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്ബം, എറണാകുളം ടൗണ്‍, നോര്‍ത്ത് എന്നീ സ്റ്റേഷനുകളിലായി അഞ്ച് ക്രൈം കേസുകളിലെ പ്രതിയാണ്. കൂടാതെ മുനമ്ബം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്.
Post a Comment
0 Comments