കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മജലിലെ സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഷെഫീക്കുള്‍ എന്ന സുഫൈജുല്‍ ഇസ്ലാമിനെയാണ് കാസര്‍കോട് എസ്.ഐ മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ അസീസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പോത്തിന്റെ കുടലും മറ്റ് അവശിഷ്ടങ്ങളും ഉണക്കി അസംസ്‌കൃത ഉല്‍പ്പന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് രാത്രിയാണ് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോയത്. ഇവ തമിഴ്‌നാട് സ്വദേശികള്‍ക്ക് മറിച്ച് വില്‍പ്പന നടത്തിയ ശേഷം സുഫൈജുല്‍ ഇസ്ലാം അസാമിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഫൈജുലിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ആസാമിലെ ബംഗ്ലാദേശ് അതിര്‍ത്തിയായ ദൂബ്രി ജില്ലയിലെ ബോഡോ തീവ്രവാദ മേഖലയായ ചാപ്പാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാഗല്‍കുട്ടി എന്ന വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ നിന്ന് ചാപ്പാര്‍ പൊലീസിന്റെയും കേന്ദ്രസേനാംഗവും ചെറുവത്തൂര്‍ കാരിയില്‍ സ്വദേശിയുമായ രാജീവന്റെയും സഹായത്തോടെ അതിസാഹസികമായാണ് സുഫൈജുലിനെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബാബുരാജ് മൗക്കോട്, ശ്രീജിത്ത് കാവുങ്കാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീജേഷ് അതിയാമ്പൂര്‍, സുനില്‍കുമാര്‍ കരിവെള്ളൂര്‍ എന്നിവരും സുഫൈജുലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
കാസര്‍കോട്ട് നിന്ന് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
17:08:00
0

Post a Comment
0 Comments