കോട്ടയം (www.evisionnews.in): ചങ്ങനാശ്ശേരി കോട്ടയം MC റോഡില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് മോട്ടോര്‍സ് എന്ന യമഹ ഷോറൂമില്‍ വില്പനയ്‌ക്കായി വച്ചിരുന്ന സ്‌കൂട്ടറില്‍ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റര്‍ ചെയ്യാത്ത യമഹ ഫാസിനോ സ്‌കൂട്ടറില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. ഷോറൂമിന്റെ ചുമതലക്കാരന്‍ കുട്ടനാട് കാവാലം സ്വദേശി അമര്‍ കുമാര്‍ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിന്‍ കേസെടുക്കുന്നതിനു തൊട്ടുമുമ്ബായി സ്ഥലത്തുനിന്ന് പോയിട്ടുള്ളതാണ്. മൂന്നാം പ്രതി അജയ് ഷിംലയില്‍ ടൂര്‍ പോയിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരാണ് കഞ്ചാവ് വില്പനയിലൂടെ സാമ്ബത്തിക ലാഭം ഉണ്ടാക്കിയിട്ടുള്ളത്.
ആരംഭിച്ചിട്ട് രണ്ടുമാസം മാത്രമായ ഭാരത് മോട്ടേഴ്സ് എന്ന യമഹ ഷോറൂമില്‍ രാത്രി വൈകിയും ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നതും യുവാക്കള്‍ വന്നു പോകുന്നതുമാണ് പരിസരവാസികളില്‍ സംശയം ഉളവാക്കിയത്. NDPS സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട നമ്ബറുകളില്‍ പരിസരവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചങ്ങനാശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ സി പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ A S, സിവില്‍ എക്സെെസ് ഓഫീസര്‍മാരായ ഷിജു K , അമല്‍ ദേവ്, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരുമുണ്ടായിരുന്നു.
Post a Comment
0 Comments