(www.evisionnews.in) കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ പരിധികളും ലംഘിച്ചാണ് വി സിയുടെ പ്രവര്‍ത്തനം. അദ്ദേഹം ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാന്‍ ഒത്താശ ചെയ്‌തെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും വി സി കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രതിഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ പറഞ്ഞു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചു. താന്‍ പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണ്. രാഷ്ട്രീയ പിന്തുണ കൊണ്ടുമാത്രമാണ് കണ്ണൂര്‍ വിസി ഇപ്പോഴും പദവിയില്‍ തുടരുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Post a Comment
0 Comments