കാസര്‍കോട് (www.evisionnews.in): റെയില്‍വെ പാളത്തില്‍ ഇരുമ്പ് കമ്പി കയറ്റിവച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കോട്ടിക്കുളത്ത് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെയാണ് ട്രാക്കില്‍ ഇരുമ്പ് കഷ്ണം വച്ചതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍ റെയില്‍വേ അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍, റെയില്‍വെ പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചെന്നൈ സൂപര്‍ഫാസ്റ്റ് അടക്കമുള്ള ട്രെയിനുകള്‍ കടന്നു പോകാനിരിക്കെയാണ് ഇരുമ്പ് കഷ്ണം കണ്ടെത്തിയത്. നേരത്തെ ഈ ഭാഗങ്ങളില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ചതായും കണ്ടെത്തിയിരുന്നു. കുട്ടികളാണെന്ന് കണ്ടെത്തിയതിനാല്‍ പിടികൂടി താക്കീത് ചെയ്തു വിടുകയായിരുന്നു. ഈ ഭാഗങ്ങളില്‍ ട്രെയിനിനു നേരേ കല്ലെറിയുന്നതും പതിവാണ്. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ്.
Post a Comment
0 Comments