മേല്‍പറമ്പ്: (www.evisionnews.in) ജീവിച്ചിരിക്കുന്ന വ്യക്തിക്ക് പൊതുസമൂഹം നല്‍കുന്ന അംഗീകാരം ആ വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും മതസാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന് ദുബായ് കെഎംസിസി ചെമനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പറമ്പ് കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നല്‍കിയ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
സ്‌നേഹവും ആദരവും ഒരു വ്യക്തി ജീവിതത്തില്‍ ആഗ്രഹിക്കുന്ന ഒന്നാണ്. നാടിന്റെ ഐശ്വര്യം എന്ന് തിരിച്ചതു കൊണ്ടാണ് ഹാജി അബ്ദുല്ല ഹുസൈനെ കെഎംസിസിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. സമര്‍പ്പണബോധത്തോടെ തന്റെ സമയവും ബുദ്ധിയും ചിന്തയും മുസ്‌ലിം ലീഗിനും സമൂഹത്തിനും ഉപയോഗിച്ച വ്യക്തിത്വമാണ് ഹാജി അബ്ദുല്ല ഹുസൈന്‍- തങ്ങള്‍ പറഞ്ഞു.
ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എം മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെ.എം.സിസി ജില്ലാ ട്രഷറര്‍ ടിആര്‍ ഹനീഫ അത്തച്ചാനെ പരിചയപ്പെടുത്തി. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഷാളണിയിച്ചു. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ കമ്മിറ്റി ഉപദേശക സമിതിയംഗം ഷാഫി ചെമ്പിരിക്ക, ദുബൈ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ച യുവ വ്യവസായി ഷജീര്‍ ജി കോം, കീഴൂര്‍ മുത്തലിബ് എന്നിവരെ മുനവ്വറലി തങ്ങള്‍ ആദരിച്ചു. ഡോ.ഹാഫിയ ഹനീഫ്, ഡോ ആയിഷ സല്‍മ, ഡോ. സിഎ മുഹമ്മദ് ഫിര്‍നാസ്, ഡോ. ഹഫ്‌സ ഹനീന എന്നിവരെ കല്ലട്ര അബ്ബാസ് ഹാജിയുടെ പേരില്‍ ഉപഹാരം നല്‍കി തങ്ങള്‍ അനുമോദിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ,ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, യഹ്‌യ തളങ്കര, കല്ലട്ര അബ്ദുല്‍ ഖാദര്‍, അഷറഫ് എടനീര്‍, കെഇഎ ബക്കര്‍, എബി ഷാഫി, ഹമീദ് മാങ്ങാട്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സുഫൈജ അബൂബക്കര്‍, ഹംസ തൊട്ടി, എംഎ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, റഷീദ് ഹാജി കല്ലിങ്കാല്‍, ഷാഫി ചെമ്പിരിക്ക, മുബാറക്ക് അബൂബക്കര്‍, എംഐഎസ് മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ടിഡി കബീര്‍, എംബി ഷാനവാസ്, സിഎല്‍ റഷീദ് ഹാജി, അബൂബക്കര്‍ കാടങ്കോട്, കലാഭവന്‍ രാജു, റൗഫ് ബായിക്കര, സിഎ ബഷീര്‍ പള്ളിക്കര, കെപി അബ്ബാസ്, സിഎ ഫറാസ് പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് മാപ്പിളപ്പാട്ടു കലാകാരന്‍ നവാസ് പാലേരി നയിച്ച ഇശല്‍മേള നടന്നു.
Post a Comment
0 Comments