Type Here to Get Search Results !

Bottom Ad

സീതി സാഹിബ് അക്കാദമിയ മഞ്ചേശ്വരം പഞ്ചായത്ത് പാഠശാലക്ക് തുടക്കമായി


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കമായി. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ക്ലാസുകള്‍ നല്‍കുന്നതിന്റെ ഭാഗമായി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് സീതി സാഹിബ് അക്കാദമിയ പ്രവര്‍ത്തനം ആരംഭിച്ചത്.

മഞ്ചേശ്വരം പഞ്ചായത്തില്‍ നിന്നും എഴുപത്തിയഞ്ച് പഠിതാക്കളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സാകും നല്‍കുക. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് സീതി സാഹിബ് അകാദമിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

അക്കാദമിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് മുസ് ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് മുഖ്താര്‍ പതാക ഉയര്‍ത്തി. മഞ്ചേശ്വരം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷനായി.

ഫാകല്‍റ്റിമാരായ സുബൈര്‍ മാസ്റ്റാര്‍, ഇല്യാസ് ഹുദവി ക്ലാസുകള്‍ നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജന: സെക്രട്ടറി അബ്ദുള്ള കജ, ട്രഷറര്‍ മൊയ്തു പ്രിയ, യൂത്ത് ലീഗ് മണ്ഡലം ഭാരാവാഹികളായ നാസിര്‍ ഇഡിയ, ഫാറൂഖ് ചെക്ക്‌പോസ്റ്റ്, റിയാസ് ബാച്ചലിക, സമദ് അരിമല, എന്നിവര്‍ സംസാരിച്ചു. മുബാറക് ഗുഡ്ഡകേരി സ്വാഗതവും രിയാസ് മൗലാന റോഡ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad