Type Here to Get Search Results !

Bottom Ad

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ എം.സി ഹനീഫ കോണ്‍ഗ്രസില്‍ ചേര്‍ന്നു


പളളിക്കര (www.evisionnews.in): ചാനല്‍ ടി ബിസ്‌നസ് ഗ്രൂപ്പ് ചെയര്‍മാനും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ എം.സി ഹനീഫ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ നയിച്ച സ്വാതന്ത്ര്യ അഭിമാനയാത്രയുടെ പള്ളിക്കരയിലെ സ്വീകരണ സ്ഥലമായ പൂച്ചക്കാട് ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ ഷാളണിയിച്ചു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഇന്ത്യയിലും വിദേശത്തും ബിസ്‌നസ് ശൃംഖലയുള്ള ഇദ്ദേഹം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപികരണം മുതല്‍ ജില്ലാ ട്രഷര്‍, പ്രാവാസി ഫോറം സ്റ്റേറ്റ് അംഗമായും കോവിഡ് കാലം വരെ സജീവ പ്രവര്‍ത്തകനായിരുന്നു. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി തിരച്ചറിഞ്ഞതിനാല്‍ സ്വയം മാറി തീരുമാനികുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സ്‌പോര്‍ട്ട് അംഗം, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യംഗം, റൈഫിള്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം, സോമില്ല് അസോസിയേഷന്‍, പെട്രോള്‍ ഡീലര്‍ അസോസിയേഷന്‍, റെഡ് ക്രോസ് എന്നിവയില്‍ അംഗമാണ്. ലയണ്‍സ് ക്ലബ് ബേക്കലിന്റെ നിലവിലെ പ്രസിഡന്റാണ്. ഷാര്‍ജ ഇന്ത്യന്‍ അസോസിയോഷന്‍, കെസെഫ് മുതലായ പ്രവാസി സംഘടനകളിലും സജീവമാണ്.

ചാനല്‍ ഫൗണ്ടേഷന്‍ ഫാമിലി ട്രസ്റ്റിന്റെ ചെയര്‍മാനും, ബേക്കല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിന്റെ മാനേജിങ്ങ് ഡയക്ടറുമാണ്. ഇദ്ദേഹത്തിന്റെ വരവ് പാര്‍ട്ടിക്ക് പളളിക്കരയില്‍ ഉണര്‍വ് ഉണ്ടാവുമെന്ന് ഡിസിസി പ്രസിഡണ്ട് സൂചിപ്പിച്ചു. സ്വീകരണ യോഗത്തില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പെരിയ, ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, മണ്ഡലം പ്രസിഡന്റ് എന്‍.പി ഷാഫി, ജവഹര്‍ ബാലമഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പളളിക്കര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബി. ബിനോയ്, പി.കെ പവിത്രന്‍, സി.എച്ച് രാഘവന്‍, മുഹാജിര്‍ പൂച്ചക്കാട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad