കാസര്‍കോട് (www.evisionnews.in): കുമ്പള പഞ്ചായത്തിലെ ആരിക്കാടി പി.കെ നഗര്‍ ഗ്രൗണ്ട് റോഡ് ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ മെമ്പറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ളക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. മഴ പെയ്തു കഴിഞ്ഞാല്‍ നടന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഏകദേശം പതിനഞ്ചോളം വീട്ടുകാര്‍ ഈ പ്രദേശത്ത് താമസം ഉണ്ടെന്നും സ്‌കൂളുകളിലും മദ്രസയിലും പോകുന്ന വിദ്യാര്‍ഥികളടക്കം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിവേദനം അടിയന്തര പ്രാധാന്യം നല്‍കി എത്രയും പെട്ടെന്ന് തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഷ്റഫ് കര്‍ള നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. അബ്ബാസ് പീടിക, ലത്തീഫ് കുന്നില്‍, സുല്‍ത്താന്‍, ഹൈദര്‍, സിദീഖ് ഹാസൈനാര്‍, ഇസ്മായില്‍ സംബന്ധിച്ചു.
കുമ്പള പി.കെ നഗര്‍ ഗ്രൗണ്ട് റോഡ് ഗതാഗത യോഗ്യമാക്കണം: നിവേദനം നല്‍കി
10:49:00
0
കാസര്‍കോട് (www.evisionnews.in): കുമ്പള പഞ്ചായത്തിലെ ആരിക്കാടി പി.കെ നഗര്‍ ഗ്രൗണ്ട് റോഡ് ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷന്‍ മെമ്പറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ളക്ക് നാട്ടുകാര്‍ നിവേദനം നല്‍കി. മഴ പെയ്തു കഴിഞ്ഞാല്‍ നടന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഉള്ളതെന്നും ഏകദേശം പതിനഞ്ചോളം വീട്ടുകാര്‍ ഈ പ്രദേശത്ത് താമസം ഉണ്ടെന്നും സ്‌കൂളുകളിലും മദ്രസയിലും പോകുന്ന വിദ്യാര്‍ഥികളടക്കം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിവേദനം അടിയന്തര പ്രാധാന്യം നല്‍കി എത്രയും പെട്ടെന്ന് തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഷ്റഫ് കര്‍ള നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. അബ്ബാസ് പീടിക, ലത്തീഫ് കുന്നില്‍, സുല്‍ത്താന്‍, ഹൈദര്‍, സിദീഖ് ഹാസൈനാര്‍, ഇസ്മായില്‍ സംബന്ധിച്ചു.
Post a Comment
0 Comments