കണ്ണൂര്‍ (www.evisionnews.in): മങ്കിപോക്സ് ലക്ഷണങ്ങള്‍ക്ക് കണ്ടതിന് പിന്നാലെ വിദേശത്തു നിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയില്‍നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷന്‍ മുറിയില്‍ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. കുട്ടിയായതിനാല്‍ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മങ്കിപോക്സ് ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി ചികിത്സയില്‍
13:28:00
0

Post a Comment
0 Comments