(www.evisionnews.in) തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍. എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് ഫുട്‌ബോള്‍ കളിക്കാന്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെയും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരെയും ഉള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്.
ഈ മാസം 21നാണ് യുവാവ് നാട്ടിലെത്തിയത്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇയാളെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നത്. കുടുംബത്തിനൊപ്പമായിരുന്നു താമസം. ഫുട്‌ബോള്‍ കളിക്കാന്‍ പോയ യുവാവ് വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.
Post a Comment
0 Comments